“കാമുകിഭാവമാണ് സ്ത്രീയെ ഏറ്റവും കൂടുതൽ സുന്ദരിയാക്കുന്നത് “
-----
"ഈ വയസ്സ് കാലത്തും എന്തിനാ നിങ്ങൾ പ്രേമത്തെക്കുറിച്ച് പറയുന്നത്?"
"പ്രേമത്തിനു പ്രായ പരിധിയില്ല. പ്രേമിക്കുന്നവർക്ക് യാതോരു വിലക്കുമില്ല. പ്രായം പ്രേമത്തിനു തടസ്സമാണെന്ന് ആരു പറഞ്ഞു"
മരണക്കിടക്കയിലും കൃഷ്ണന്റെ കാമുകിയാകുവാൻ കൊതിച്ച, കൃഷ്ണബിംബത്തിൽ അല്ലാഹുവിന്റെ രൂപമുണ്ടെന്ന് പറഞ്ഞ, ജാതിമത വർഗ്ഗ വർണ്ണ വിത്യാസമില്ലാതെ, മലയാളിയുടെ മാത്രമല്ല, ലോകത്തിലെ മിക്കവരിലും പ്രേമത്തിന്റെ സുഗന്ദം പരത്തിയ കഥകാരിക്ക് പ്രണാമം.
നീർമ്മാതളത്തിന്റെ പൂക്കൾക്ക്, സ്വർഗ്ഗത്തിൽ നിത്യശാന്തി നേരുന്നു.
സ്വന്തം ആത്മകഥയിലൂടെ ഒരു സ്ത്രീയുടെ വ്യഥകൾ ലോകത്തിന് മുൻപിൽ അവതരിപ്പിച്ച, പ്രിയപ്പെട്ട കഥാകാരിക്ക് വിട.
-----------
"നീർമാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളിൽ ഞാൻ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശ്ലേഷത്തിൽ നിന്ന് സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്. പൂത്തുനിൽക്കുന്ന നീർമാതളം ഒരു നോക്കുകൂടി കാണാൻ. നിലാവിലും നേർത്ത നിലാവായ ആ ധവളിമ പാമ്പിൻകാവിൽനിന്നും ഓരോ കാറ്റുവീശുമ്പോഴും തിരുവാതിരക്കുളി കഴിഞ്ഞ പെൺകിടാവെന്ന പോൽ വിറച്ചു. വിറയലിൽ എ ത്രയോ ശതം പൂക്കൾ നിലം പതിച്ചു. നാലു മിനു ത്ത ഇതളുകളും നടുവിൽ ഒരു തൊങ്ങലും മാത്രമേ ആ പൂവിന് സ്വന്തമായി ഉണ്ടായിരുന്നുള്ളു. അതു വാസനിച്ചു നോക്കുമ്പോൾ വാസനയില്ലെന്നും നമുക്ക് തോന്നിയേക്കാം. ഞെട്ടറ്റുവീഴും മുമ്പ് അത് ചുറ്റുമുള്ള അന്തരീക്ഷത്തെ സുഗന്ധിയാക്കി." -
നീർമാതളം പൂത്തകാലം.
--------
"അതേ, സ്നേഹത്തിന്റെ പൂർണത കാണിച്ചുതരാൻ എനിക്കുമാത്രമേ കഴിയുകയുള്ളൂ. എനിക്ക് നീ ഒന്നൊന്നായി കാഴ്ചവയ്ക്കും... ചുവന്ന ചുണ്ടുകൾ...ചാഞ്ചാടുന്ന കണ്ണുകൾ, അവയവഭംഗിയുള്ള ദേഹം... എല്ലാം... ഓരോ രോമകൂപങ്ങൾ കൂടി നീ കാഴ്ചവയ്ക്കും. ഒന്നും നിന്റേതല്ലാതാവും. എന്നിട്ട് ഈ ബലിക്ക് പ്രതിഫലമായി ഞാൻ നിനക്ക് സ്വാതന്ത്ര്യം തരും. നീ ഒന്നുമല്ലാതാവും. പക്ഷേ, എല്ലാമായിത്തീരും. കടലിന്റെ ഇരമ്പലിലും നീയുണ്ടാവും. മഴക്കാലത്ത് കൂമ്പുകൾ പൊട്ടിമുളയ്ക്കുന്ന പഴയ മരങ്ങളിലും നീ ചലിക്കുന്നുണ്ടാവും. പ്രസവവേദനയനുഭവിക്കുന്ന വിത്തുകൾ മണ്ണിന്റെയടിയിൽ കിടന്നു തേങ്ങുമ്പോൾ നിന്റെ കരച്ചിലും ആ തേങ്ങലോടൊപ്പം ഉയരും. നീ കാറ്റാവും. നീ മഴത്തുള്ളികളാവും. നീ മണ്ണിന്റെ തരികളാവും. നീയായിത്തീരും ഈ ലോകത്തിന്റെ സൗന്ദര്യം."
പക്ഷിയുടെ മണം
-----------------------
3 comments:
നീർമ്മാതളത്തിന്റെ പൂക്കൾക്ക്, സ്വർഗ്ഗത്തിൽ നിത്യശാന്തി നേരുന്നു.
സ്വന്തം ആത്മകഥയിലൂടെ ഒരു സ്ത്രിയുടെ വ്യഥകൾ ലോകത്തിന് മുൻപിൽ അവതരിപ്പിച്ച, പ്രിയപ്പെട്ട കഥകാരിക്ക് വിട.
അതേ, അങ്ങനെ ഒരു വസന്തം കൂടി കഴിഞ്ഞു.
അല്ലേ ബീരാ?
..ആദരാഞ്ജലികള്
Post a Comment