Thursday, June 4, 2009

ഉമ്മുകുത്സു

സമയം നട്ടുച്ചക്ക്‌ ഏതാനും മണിക്കുറുകൾ മാത്രം ബാക്കിയുള്ള ഒരു ദിവസത്തിന്റെ രാവിലെ.

സ്ഥലം, വിമാനം റൺവെയും കഴിഞ്ഞ്‌ കിഴക്കോട്ട്‌ ഇത്തിരിക്കൂടി പോയി, വല്ല ചളിക്കുണ്ടില്ലോ, ചെർള പാടത്തോ നിൽക്കുന്നതും, മരക്കാർ കാക്ക ബീഡി വലിക്കുന്നത്‌, വിമാനത്തിന്റെ ഡ്രൈവർ കണ്ടാൽ, അയാൾ പേടിച്ച്‌ വിമാനം റിവെയ്സ്‌ ഗീറിട്ട്‌, മദ്രാസിലോ ബാഗ്ലൂരിലോ ഇടിച്ചിറക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന, നമ്മുടെ സ്വന്തം വിമാനത്താവളം.

പാറപുറത്ത്‌ ചിരട്ടിയിട്ടുരക്കുന്ന പോലെ, ഒരു ശബ്ദം

"യാത്രക്കാരുടെ ശ്രദ്ധക്ക്‌, റിയാദിൽനിന്നും ഡെൽഹി, മുബൈ, കൽക്കത്ത, മദ്രാസ്‌, കൊച്ചി വഴി, രണ്ട്‌ മൂന്ന് ദിവസം മുൻപ്‌ പോന്ന എയർ ഇന്ത്യയുടെ AI, (കുഞ്ഞാവെ, അയ്ന്റെ നമ്പരെത്രേണ്‌) ക്ഷമിക്കണം, AI-786 ആം നമ്പർ വിമാനം, എതാനും നിമിഷങ്ങൾക്കകം, ബ്രേക്ക്‌ കിട്ടിയാൽ, ലാന്റ്‌ ചെയ്യുന്നതാണ്‌."

ഇത്‌ കേട്ടതും, റിയാദിലേക്ക്‌ പോകുവാൻ മൂന്ന് നാല്‌ ദിവസംമുൻപ്‌ വന്ന യാത്രക്കാർ, പാഴ തലയിണ, എന്നിവ ചുരുട്ടി ബന്ധുക്കളെ എൽപ്പിച്ചു.

ഞാൻ ക്ഷമയോടെ വി.ഐപി ലോഞ്ചിൽ കാത്തിരുന്നു. എന്റെ സുഹൃത്ത്‌ ചാപ്ലൂ ഈ വിമാനത്തിലാണ്‌ വരുന്നത്‌.

റൺവെയിലൂടെ ഓട്ടോറിക്ഷകൾ നിരനിരയായി നിങ്ങുന്നു. അത്‌ എന്താണെന്ന് ചോദിച്ചപ്പോൾ എന്റെ അടുത്തിരിക്കുന്നു എയർപോർട്ട്‌ മനേജർ ഉത്തരം പറഞ്ഞു "ഇപ്പോൾ ലാന്റിൽ തൊട്ട വിമാനത്തിന്റെ ടയർ ഊരിതെറുച്ചു. വിമാനം റൺവെയുടെ പടിഞ്ഞാറ്‌ ഭാഗത്ത്‌ സൈഡാക്കി. യാത്രക്കരെ കൊണ്ട്‌വരുവാൻ ഓട്ടോകൾ പോവുകയാണ്‌. KTC യുടെ ബസ്സിന്റെ ആക്സിൽ ഒടിഞ്ഞ്‌ കിടക്കുകയാണ്‌.

അൽപ്പനേരം കഴിഞ്ഞു. എന്റെ സുഹൃത്തിനെകാണുവാനുള്ള ആഗ്രഹം കാരണം, ഞാൻ വീണ്ടും റൺവെയിലേക്ക്‌ നോക്കി.

ചേളാരി ചന്തയിൽനിന്നും ആളുകൾ പച്ചക്കറിയുമായി വരുന്ന പോലെ, ചാക്ക്‌കെട്ടുകൾ തലയിലേന്തി യാത്രകാർ വരുന്നു. അവർക്ക്‌ മുന്നിൽ, ഊന്ന്‌വടിയുടെ സഹയത്തോടെ, 10-12 വ്ര്ദ്ധകൾ, കോട്ടും സൂട്ടുമണിഞ്ഞ 4-5 അപ്പൂപ്പന്മാർ.

"ഇവരോക്കെ എവിടെ പോയി വരികയാണ്‌" ഞാൻ അടുത്തിരിക്കുന്ന എയർഇന്ത്യയുടെ സ്നേഷൻ മനേജരോട്‌ ചോദിച്ചു."ഇവരോക്കെ ഞങ്ങളുടെ എയർ ഹോസ്റ്റസുമാരും പൈലെറ്റ്മാരുമാണ്‌"

വീണ്ടും കാത്തിരിപ്പ്‌.

മറ്റോരു ജോലിയുമില്ലാത്തത്കൊണ്ട്‌ ഞാൻ ചാപ്ലുവിനെക്കുറിച്ചോർത്തു.

ഒരെ സ്കുളിലും ഒരെ കോളെജിലും ഒരുമിച്ച്‌ പഠിക്കുകയും, ഒരു പെൺകുട്ടിയെ ഒരുമിച്ച്‌ പ്രേമിക്കുകയും, പ്രേമിച്ച കാരണം, അവളുടെ ആങ്ങളമാർ ഞങ്ങളുടെ ശരീരത്തിലെ നേരെനിൽക്കുന്ന എല്ലുകളെ വളച്ചോടിക്കുകയും, ശരീരം ചവിട്ടി തിരുമുകയും, ചെയ്തെങ്കിലും, ഫൈനൽ ഇയർ പരീക്ഷ, വളരെ ഈസിയായി ഒരുമിച്ച്‌ തോൽക്കുകയും ചെയ്തപ്പോൾ, ഇനി ഇവരെകൊണ്ട്‌ സൗദി അറേബ്യ മാത്രമേ രക്ഷപ്പെടൂ എന്ന് ഞങ്ങളുടെ അമ്മാവന്മാർക്ക്‌ തോന്നി. ഈ വിവരം സൗദി അറേബ്യൻ ഗവൺമെന്റിനെ അറിയിക്കുകയും, സന്തോഷപൂർവ്വം അവർ ഞങ്ങൾക്ക്‌ വിസയനുവദിക്കുകയും ചെയ്തത്‌ മുതലാണ്‌ ഞങ്ങളുടെ കഷ്ടകാലത്തിന്റെ രാഹുകാലം തുടങ്ങുന്നത്‌. ഞങ്ങളെ യാത്രയാക്കുവാൻ, നാട്ടിലെ പെൺകുട്ടികളുള്ള എല്ലാ അഛന്മാരും സന്തോഷപൂർവ്വം എത്തിയിരുന്നു.

ഫീ മാഫീ എന്നീ അടിയന്തിര സഹചര്യത്തിലുപയോഗിക്കേണ്ട രണ്ട്‌ വാക്കുകളുമായി ജോലിയന്വേഷിക്കുന്ന ജോലിയുമായി, കറങ്ങിതിരിഞ്ഞ്‌, എത്തിപെട്ടത്‌, അഞ്ചെട്ട്‌ ഒട്ടകങ്ങളും, മുന്നാല്‌ പെൺകുട്ടികളും സ്വന്തമായിട്ടുണ്ടെങ്കിലും, സ്വന്തമായിട്ട്‌ പേരിന്‌ പോലും ഒരു ഭർത്താവില്ലാത്ത ഉമ്മുകുത്സൂ എന്ന മഹിളമണിയുടെ കൂടാരത്തിനടുത്താണ്‌.

ഒട്ടകത്തിന്റെ അടുത്തേക്ക്‌ നടക്കുന്ന ചാപ്ലുവിനോട്‌, അരികിലേക്ക്‌ (അര്‌ക്ക്‌) നിൽക്കാൻ പറഞ്ഞതും, അത്‌ കേട്ട്‌ മഹതിയായ ഉമ്മുകുത്സു ചെരിപ്പൂരു അടിച്ചതും അതിന്‌ ഞാൻ "സുക്‌റൻ" എന്ന് പറഞ്ഞതും, അവരുടെ തോട്ടത്തിൽ അങ്ങനെ ഞങ്ങൾക്ക്‌ ജോലികിട്ടിയതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ.

മനോമുകുരത്തിൽ തെളിയുന്ന, ജീവനുള്ള കഥപത്രങ്ങളുടെ കളർ ഞാൻ അഡ്ജസ്റ്റ്‌ ചെയ്യുന്ന സമയത്താണ്‌ "സാർ, ഇവാനാണ്‌ ചാപ്ലു" എന്ന് ഒരു പോലിസ്‌ ഓഫീസർ പറഞ്ഞത്‌.

കൂടെവന്നവനെ ഞാൻ ആകെ ഒന്ന് നോക്കി, മുഖത്തിരിക്കുന്ന കണ്ണടയാണോ അതോ ഇവന്റെ മുഖമാണോ കൂടുതൽ കറുപ്പ്‌. റയ്‌മണിന്റെ കോട്ടും സ്യൂട്ടും, കൈയിൽ റാഡോ വാച്ചും, കാലിലെ ഹവായ്‌ ചെരിപ്പും. തലയ്യിൽ തോപ്പിയില്ലെങ്കിലും, സംശയം തീരെ ഇല്ല, ചാപ്ലൂ ഇവൻ തന്നെ.

ചാപ്ലുവിനെന്നെ മനസിലായില്ലെന്ന്, കുന്തം ആരോ വിഴുങ്ങുന്നത്‌ നോക്കിനിൽക്കുന്ന, ആ നിൽപ്പ്‌ കണ്ടാലറിയാം. മനസിലാവുമായിരുന്നെങ്കിൽ, ചപ്ലൂ എന്നെ കെട്ടിപിടിച്ച്‌, അറ്റ്‌ലീസ്റ്റ്‌ എന്റെ കൈയോ കാലോ തല്ലിയോടിച്ചേനെ. അത്രക്ക്‌ നല്ല ഉപകാരമാണ്‌ ഞാൻ ചാപ്ലുവിനേടും, ഉമ്മുകുത്സുവിന്റെ മൂന്ന് പെൺകുട്ടികളോടും ചെയ്തത്‌. ആരോക്കെ എന്നെ ജീവിതത്തിൽ മറന്നാലും ചാപ്ലൂ മറക്കില്ല.

കാരണം...


ഉമ്മുകുത്സു – 2 ഇവിടെ …

5 comments:

  1. ചാര്‍ളി ചാപ്ലിന്‍സ് said...

    "യാത്രക്കാരുടെ ശ്രദ്ധക്ക്‌, റിയാദിൽനിന്നും ഡെൽഹി, മുബൈ, കൽക്കത്ത, മദ്രാസ്‌, കൊച്ചി വഴി, രണ്ട്‌ മൂന്ന് ദിവസം മുൻപ്‌ പോന്ന എയർ ഇന്ത്യയുടെ AI, (കുഞ്ഞാവെ, അയ്ന്റെ നമ്പരെത്രേണ്‌) ക്ഷമിക്കണം, AI-786 ആം നമ്പർ വിമാനം, എതാനും നിമിഷങ്ങൾക്കകം, ബ്രേക്ക്‌ കിട്ടിയാൽ, ലാന്റ്‌ ചെയ്യുന്നതാണ്‌."

  2. ഹന്‍ല്ലലത്ത് Hanllalath said...

    കൊള്ളാം.. :)

  3. വാഴക്കോടന്‍ ‍// vazhakodan said...

    :) Carry on....

  4. സന്തോഷ്‌ പല്ലശ്ശന said...

    നന്നായിട്ടില്ല എന്നു പറയാനവില്ലെങ്കിലും നന്നായി എന്നു പറയാനാകാതെ കുഴയുന്ന എന്നൊട്‌ നന്നായോ എന്നാരെങ്കിലും ചോദിച്ചാ നന്നായി എന്നു പറയണൊ അതൊ നന്നായില്ല എന്നു പറയണൊ എന്ന ഒരു ചിന്താകുഴപ്പം എന്നെ തീരെ ബാധിച്ചില്ല എന്നു പറയണൊ എന്നു ഞാന്‍ കുലങ്കഷമായിചിന്തിച്ചുകൊണ്ടിരിക്കേണ്ട ആവശ്യം എനിക്കുണ്ടൊ എന്നു നിങ്ങള്‍ ചോദിക്കരുത്‌...... ഹായ്‌ എന്തിനാപ്പൊ ങിനെ നീട്ടണേ..... ; നന്നാക്കാമായിരുന്നു....കുറച്ചുകൂടെ......

  5. ചാര്‍ളി ചാപ്ലിന്‍സ് said...

    നന്ദി, സന്തോഷ്‌, വളരെയധികം നന്ദി,

    തല്ലിക്കൂട്ടിയ കഥയാണെന്ന്, വയനക്കാർക്ക്‌ മനസിലായിട്ടും, അത്‌ തുറന്ന് പറയുവാൻ മടികാണിച്ചവർ, സത്യത്തിൽ എന്നെ തളർത്തുകയായിരുന്നു.

    ഇപ്പോൾ ഒന്ന് മനസിലാവുന്നു, എന്തെഴുതിയാലും, നന്നായി എന്നു പറയാൻ ആളെകിട്ടില്ലെന്ന്. അതിനുള്ള ആർജ്ജവം കാണിച്ച, സന്തോഷിന്‌ അഭിനന്ദനം.

    വിമർശിക്കുബോൾ, കടപൂട്ടിപോകുന്ന ഗണത്തിലല്ല ചാപ്ലിൻസ്‌ എന്നറിയുക. വിമർശനം സ്വികരിക്കുവാൻ കാത്തിരിക്കുന്നവരാണ്‌ ചപ്ലിൻസ്‌.

    സന്തോഷ്‌, സത്യത്തിൽ, ചപ്ലുവിന്റെ തിരിച്ച്‌വരവ്‌ ആഘോഷിക്കുവാൻ മാത്രം 10 മിനുറ്റ്‌കൊണ്ട്‌ തട്ടികൂട്ടിയതാണി കഥ. ഒരു സ്പാർക്കിഗ്‌ കിട്ടി, ഇത്തിരി അനുഭവവും. ധൃതികൂടിയെന്നറിയാം, ക്ഷമ ചോദിക്കുന്നു.

    വായനക്കാരനെ പ്രീതിപ്പെടുത്തുവാൻ കഴിയില്ലെങ്കിൽ എഴുത്തുകാരന്‌ ജീവനില്ലെന്ന തിരിച്ചറിവിൽ, ചാപ്ലു കഥയെഴുതുകയാണ്‌. അതെ അടുത്ത കഥ, ചപ്ലൂ കഥയെഴുതുകയാണ്‌.

    സന്തോഷ്‌, നന്ദി ഒരിക്കൽകൂടി, വിണ്ടും വരിക, മനസ്‌ തുറന്ന് അഭിപ്രായിക്കുക.