Tuesday, May 26, 2009

ചാര്‍ളി ചാപ്ലിന്‍ മലയാളിയോ ????

ചാര്‍ളി ചാപ്ലിന്റെ ഭൂമിയിലെ പ്രകടനം കണ്ട ദൈവം തമ്പുരാനു ഇതേ ബ്രാന്റില്‍ വേറെയും കുറച്ചു പടച്ചുവിട്ടാലെന്താ എന്ന ആഗ്രഹം വന്നു. പിന്നീടൊട്ടും അമാന്തിച്ചില്ല തന്റെ ലബോറട്ടറിയില്‍ക്കയറി പുള്ളിയങ്ങു പണിതുടങ്ങി .......


പക്ഷേ വിജാരിച്ചതുപോലെയത്ര എളുപ്പമായിരുന്നില്ല പണി .... ചാര്‍ളിക്കു പകരം മറ്റൊന്നിനെ പടക്കാന്‍ കഴിയുന്നില്ല .... മേ ക്യാ കരേ ഹും ഹേ.... പണ്ട് ചാര്‍ളിയെ പടക്കാനുപയോഗിച്ച അച്ചെടുത്തായിരുന്നല്ലോ പവര്‍ക്കട്ടു സമയത്ത് കത്തിച്ചുവെച്ചിരുന്നത് !! ങാ അതൊന്നും ഇപ്പോഴാലോജിച്ചിട്ടു കാര്യമില്ല ..



അവസാനം പുള്ളിയൊരു തീരുമാനമെടുത്തു സോര്‍സ് കൊഡ് വിത് ഹാര്‍ഡ്‌വെയര്‍ അടക്കം ചാര്‍ളിയെ ഭൂമിയില്‍ നിന്നും പൊക്കുക!!


വൈകാതെ തന്നെ ചാര്‍ളി ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തി ...

---------------------

മരണസമയത്ത് ചാര്‍ളി ഒട്ടും ഭയപ്പെട്ടില്ല. പക്ഷെ അതിനു ശേഷം നാലഞ്ചാളുകള്‍ വയറില്‍ കയറി നിന്ന് ഫസ്റ്റ് എയ്ഡ് കൊടുത്തപ്പോള്‍, ചാര്‍ളി ശരിക്കും ഭയന്നു. ഇവരെല്ലാവരും കയറിനിന്ന് എന്റെ വയറെങ്ങാനും പോട്ടിപോവുമോ എന്ന ഭയം, പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. കാരണം നല്ല ഫിഗറോടെ സ്വര്‍ഗ്ഗത്തിലെത്തണമെന്നാണ് ചാര്‍ളിയുടെ ആഗ്രഹം. വയറെങ്ങനും പൊട്ടിയാല്‍, പിന്നെ ബാന്‍ഡെജ് കെട്ടിവെച്ച്, കൈയില്‍ ഗ്ലൂകോസ് കുപ്പിയുമായി എങ്ങനെ സ്വര്‍ഗ്ഗത്തിലൂടെ നടക്കും. ഇനി ഏന്തി വലിഞ്ഞ് നടന്നാല്‍ തന്നെ ആരും മൈന്റില്ല.



ഒരു സുന്ദരിയെങ്കിലും ഒന്ന് വിഷ് ചെയ്തില്ലെങ്കില്‍ പിന്നെ എന്തിനാ വെറുതെ സ്വര്‍ഗ്ഗത്തില്‍ പോവുന്നത്. സ്വര്‍ഗ്ഗത്തിലെ എ.സിയുടെ തണുപ്പുമടിച്ച്, ചുരുണ്ട്കൂടി കിടക്കുന്നതിനെക്കാള്‍ നല്ലത്, ഇത്തിരി ചൂടോക്കെ സഹിച്ച്, നരഗ്ഗത്തില്‍ കിടക്കുന്നതല്ലെ. എ.സിയുടെ തനുപ്പടിക്കില്ലല്ലോ.


സ്വര്‍ഗ്ഗത്തിലെ മണവാട്ടികളെ സ്വപ്നംകണ്ട് കിടക്കുന്ന സമയത്താണ്, നാലഞ്ചാളുകള്‍ കത്തി, കൊടുവാള്‍, സൈക്കിള്‍ചെയിന്‍, ഇടികട്ട എന്നിത്യാധി കണൂര്‍ മെയ്ഡ് സാധനങ്ങളുമായി വന്നത്. ഈ സാധനങ്ങള്‍ കണ്ടതും ചാര്‍ളി എഴുന്നേറ്റ്നിന്നു. വന്നവര്‍ ഏത് പാര്‍ട്ടിക്കാരാണെന്നറിയാതെ, എങ്ങിനെ വിഷ് ചെയ്യണമെന്നറിയാതെ, ചാര്‍ളി പരുങ്ങി.



മുസ്ലിമാണെങ്കില്‍ സലാം പറയാം, ക്ര്‌സ്ത്യാനിയാണെങ്കില്‍ ഹല്ലെലുയാ മതി, ഹിന്ദുവാണെങ്കില്‍ രാമ നാമം ജാപിക്കാം. പക്ഷെ എങ്ങിനെ അറിയും. ത്ര്‌ശങ്കു സ്വര്‍ഗ്ഗത്തിന്റെ വളരെ അടുത്ത് നിന്നിട്ടും ചാര്‍ളി വിയര്‍ത്തു. നേതാവാണെന്ന് തോന്നിക്കുന്ന കുടവയറും ജുബ്ബയുമുള്ള ഒരാളുടെ മോബൈല്‍ ഫോണ്‍ ശബ്ദിച്ചു. ഒ.കെ സാര്‍, യെസ് സാര്‍, യെസ് സാര്‍, എന്ന് മാത്രമേ കേള്‍ക്കുന്നുള്ളൂ.


നേതാവിനെ വിളിച്ചത് ദൈവംതന്നെയായിരുന്നു. ചാര്‍ളിയെ കോസ്റ്റ്യന്‍ ചെയ്യരുതെന്നും, നേരെ സ്വര്‍ഗ്ഗത്തിലെത്തിക്കണമെന്നും ദൈവം നേരിട്ട് പറഞ്ഞു.


“സോറി മിസ്റ്റര്‍ ചാര്‍ളി, നിങ്ങള്‍, വി.ഐ.പി യാണെന്ന് ഞാന്‍ അറിഞില്ല, വരൂ, ദൈവം നിങ്ങളെ കാത്തിരിക്കുന്നു”.


തിരിഞ്ഞ് തന്റെ കൂടെവന്നവരോട്, ഇത് ചാര്‍ളിയാ, ഇയാള്‍ക്ക് മോഡറേഷന്‍ കൊടുത്തു. സാധനങ്ങളോക്കെ കൊണ്ട്‌പോയി സ്റ്റോറില്‍ ഏല്‍പ്പിക്കൂ എന്ന് പറഞ്ഞു.
അങ്ങിനെ ദൈവം തന്റെ ഇരിപ്പിടത്തിനടുത്ത് ചാര്‍ളിക്ക് ഒരു സീറ്റ് കൊടുത്തു.

---------------
ദൈവം പല സംഗതികള്‍ നോക്കിയുണ്ടാക്കിയിട്ടും പുതിയ സൃഷ്ടിക്കു ഒറിജിനല്‍ ചാര്‍ളിയുടെ പെര്‍ഫോമന്‍സ് കിട്ടുന്നില്ല. എന്ന് മാത്രമല്ല, 5 ലക്ഷത്തിന്റെ ഫ്ലാറ്റ് ലഭിക്കാന്‍ 50 ലക്ഷത്തിന്റെ വീടും പറമ്പും വില്‍ക്കുന്ന, സക്ഷാല്‍ മലയാളിയെപോലും തലതിരിച്ചും മറിച്ചും ചാര്‍ളിയാക്കുവാന്‍ നോക്കി. നോ രക്ഷ്, നഹി രക്ഷ.


അവസാനം ഗൂഗില്‍ സെര്‍ച്ച് വഴി ചാര്‍ളിയുടെ മിസ്സിങ്ങ് ലിങ്ക് കണ്ടെത്തുന്നു


ചാര്‍ളിയെ ഉടലോടെ കൊണ്ടുവന്നിരുന്നത് കേരളത്തിനു മുകളിലൂടെയായിരുന്നു. കേരളത്തിനു തൊട്ടുമുകളിലെത്തിയതും ഏതോ രാഷ്ട്രീയക്കാരന്‍ വലിച്ചെറിഞ്ഞ വാഗ്ദാനത്തിലൊരെണ്ണം ചാര്‍ളിയുടെ വടിക്കു കുടുങ്ങി വടി കേരളത്തിലെവിടെയോ തെറിച്ചു വീഴുന്നു എന്ന സത്യം കണ്ട്പിടിക്കുന്നു.


അങ്ങിനെ അന്നു നഷ്ടപ്പെട്ട ചാര്‍ളിയുടെ വടി കണ്ടുപിടിച്ചു കൊണ്ടുവന്നാലെ തന്റെ പുനര്‍സൃഷ്ടിപ്പു പൂര്‍ത്തിയാവുകയുള്ളൂ എന്നു മനസ്സിലാക്കിയ ദൈവം തമ്പുരാന്‍ വടി കണ്ടുപിടിക്കാന്‍ സാക്ഷാല്‍ ചാര്‍ളിയെത്തന്നെ കേരളത്തിലേക്കയക്കുന്നു.

ശേഷം....

6 comments:

  1. ചാര്‍ളി ചാപ്ലിന്‍സ് said...

    ചാര്‍ളി ചാപ്ലിന്റെ ഭൂമിയിലെ പ്രകടനം കണ്ട ദൈവം തമ്പുരാനു ഇതേ ബ്രാന്റില്‍ വേറെയും കുറച്ചു പടച്ചുവിട്ടാലെന്താ എന്ന ആഗ്രഹം വന്നു. പിന്നീടൊട്ടും അമാന്തിച്ചില്ല തന്റെ ലബോറട്ടറിയില്‍ക്കയറി പുള്ളിയങ്ങു പണിതുടങ്ങി .......


    പക്ഷേ വിജാരിച്ചതുപോലെയത്ര എളുപ്പമായിരുന്നില്ല പണി .... ചാര്‍ളിക്കു പകരം മറ്റൊന്നിനെ പടക്കാന്‍ കഴിയുന്നില്ല .... മേ ക്യാ കരേ ഹും ഹേ.... പണ്ട് ചാര്‍ളിയെ പടക്കാനുപയോഗിച്ച അച്ചെടുത്തായിരുന്നല്ലോ പവര്‍ക്കട്ടു സമയത്ത് കത്തിച്ചുവെച്ചിരുന്നത് !! ങാ അതൊന്നും ഇപ്പോഴാലോജിച്ചിട്ടു കാര്യമില്ല ..

  2. അരുണ്‍ കരിമുട്ടം said...

    ചാര്‍ളി,
    താങ്കളുടെ വടി ഈ ബ്ലോഗിന്‍റെ തലേക്കെട്ടില്‍ ഉണ്ട്.പെട്ടന്ന് കണ്ട് പിടിച്ചോ..
    എന്തായാലും താങ്കള്‍ തലക്കെട്ട് തയാറാക്കുന്നതില്‍ ഒരു മിടുക്കന്‍ തന്നെ

  3. ആർപീയാർ | RPR said...

    ചാർളീ ,

    അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കൂ....

  4. ഹന്‍ല്ലലത്ത് Hanllalath said...

    വടി കിട്ടിയില്ലേലെന്താ ..
    ചിലപ്പോ അടി കിട്ടിയേക്കും... :)

  5. വശംവദൻ said...

    എന്നിട്ട് ഈ ചാർളി ഇപ്പോ എവിടെയുണ്ട്??

  6. ചാര്‍ളി ചാപ്ലിന്‍സ് said...

    അരുൺ, താങ്ക്യൂ താങ്ക്യൂ

    സംശയത്തിന്റെ മുൾമുനയിൽ എന്നെ ഇങ്ങനെ കുത്തി നിറുത്തല്ലെ. അല്ല, അല്ല, അല്ല.

    ആർപ്പീയാർ, (ഏങ്ങാനും ഒരക്ഷരം മാറിയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകില്‌)

    അക്ഷരപിശാച്ച്‌ എന്റെ കൂടെപിറപ്പാ, എങ്കിലും നിങ്ങളുടെയോക്കെ കണ്ണിൽ കുത്തികൊള്ളാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്‌.

    തെറ്റുകൾ ചൂണ്ടികാണിക്കുമല്ലോ.

    ഹൻലാലത്ത്‌ (ഹാൻള്ളളഠ്‌) എന്തൂട്ട്‌ പേരാഷ്ടാ ത്‌...

    നന്ദി, രണ്ടും കിട്ടി, ഒരു നാലഞ്ചെണ്ണം വീതം... ഇനി വേണ്ടട്ടോ.

    വശംവദൻ
    ചാർളി എവിടെയുണ്ടെന്നത്‌ പരമരഹസ്യമാ (എങ്ങാനും ലീക്കായാൽ, സ്ഥാനാർത്ഥിയെ തിരഞ്ഞ്‌ നടക്കുന്ന പാർട്ടികാരുടെ കൈയിൽ പെട്ടാൽ...)

    വരും വരാതിരിക്കില്ല.

    വിരുന്ന വന്ന എല്ലാവർക്കും നന്ദി.