വലതുകാലെടുത്ത് അടുപ്പില്‍വെച്ച് ടൈമര്‍ ഓണാക്കി 2 സെക്കന്റ് ചൂടാക്കി, തലേന്ന് രാത്രിയിലെ കിക്ക് പോയികിട്ടാന്‍, അടുപ്പിലൂതികൊണ്ടിരുന്ന ഭാര്യയുടെ നടുവിട്ട് ഒരു ചവിട്ടുംകൊടുത്ത്, പതിവ് പോലെ കുട്ടപ്പന് കട്ടപന ചന്തയിലേക്ക് നടന്നു.
അരയിലമര്ന്നിരിക്കുന്ന കൈലിക്ക് പ്രമോഷന് കിട്ടിയിട്ടില്ലെന്നുറപ്പിച്ചു. സ്ഥാനകയറ്റംകിട്ടി സ്ഥലം മാറി പലതവണ കൈലി പലയിടത്തും പോയിട്ടുണ്ട്. സുര്യന് ഉദിച്ചുയര്‍ന്ന്, പത്ത് മണിക്കുള്ള 5 മിനിട്ട് ബ്രേക്കിന് പോവുന്ന സമയത്താണ് കുട്ടപ്പന്റെ തലയില്‍ ചിപ്പ് ഓണാവുന്നത്. ഉടനെ ആദ്യം ഉറപ്പ് വരുത്തുക കൈലിക്ക് സ്ഥാനകയറ്റമോ സ്ഥലം മാറ്റമോ കിട്ടിയിട്ടില്ല എന്നാണ്. പലതവണ, പലരും പലതും കണ്ടു എന്നതിന്റെ അഹങ്കാരമോ, അതിന്റെ ക്രേഡിറ്റോ കുട്ടപ്പന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല.
കുട്ടപ്പന് തനിച്ച്പോകുവാന് മാത്രം വീതി ആന്‍ഡ് വിസ്തീര്‍ണ്ണമുള്ള നടപ്പാതയും കടന്ന്, പഞ്ചായത്ത് റോഡിലേക്ക് കാലെടുത്ത് വെച്ചതും, പഴയകോളാമ്പി സ്സെറ്റില്നിന്നും 7.1 ഡിഡി ഇഫക്റ്റില്ലാതെ, ഇങ്ങനെ കേട്ടു.
പ്രിയപ്പെട്ട നാട്ടുകരെ, വീട്ടുകാരെ, നാട്ടിലുള്ളവരെ, നാട് വിട്ടവരെ, നാട് വിടാന്‍ നില്‍ക്കുന്നവരെ,
ചാർളി ചാപ്ലിൻസ് വരുന്നു
ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തി, കൊട്ടയിലിട്ട് തലയിലേറ്റി ഞങ്ങൾ വരുന്നു. ബൂ ലോകത്തിലേക്ക്...
ആസ്വദിക്കുവാൻ കൈയുംകെട്ടി, കാലുംകെട്ടി, ഇടിഞ്ഞ്വിഴാറായ മതിൽചാടികടന്ന് വരുന്നവർ, സൂക്ഷിക്കുക. താഴെ വെള്ളമുണ്ട്. അതിൽ ചവിട്ടരുത്. അശുദ്ധമാവും. മഴക്കാലമണല്ലോ.
ചിരിക്കാനും ചിരിപ്പിക്കാനും ചിന്തകള്‍ തീ പടര്‍ത്തുവാനും ഞങ്ങള്‍ വരുന്നു...
മരുഭൂമിയിൽ കിണർക്കുഴിക്കുന്ന ലാഘവത്തോടെ, ഐസ്കട്ടക്ക് പെയ്ന്റടിക്കാൻ, പാർക്കർ പേനകൊണ്ട് വെള്ളത്തിലെഴുതാൻ...
----------
പിന്നിട് പറഞ്ഞ ഒന്നോ രണ്ടോ ഐറ്റംസ് മനസിലായില്ലെങ്കിലും, അനൌണ്സ്മെന്റ് കേട്ടതും, സംഗതികൊളമാകുമെങ്കില്, അവിടെ ആദ്യം ഹാജര്ബുക്കില് ഒപ്പിടുവാന്‍, ഓടി വരുന്ന സ്വഭാവമുള്ള കുട്ടപ്പന്, റിവേഴ്സ് ഗീറിട്ട്, മാനുവല്‍ സ്റ്റാറിങ്ങാണെങ്കിലും ഒട്ടും പ്രയാസപ്പെടാതെ, ആറ് മിറ്റര്വീതിയുള്ള റോഡില്‍ വെറും 10 മിനുട്ട്കൊണ്ട് യൂടേണ്‍ എടുത്ത്, തിരിച്ച് നടന്നൂ. ചാര്‍ളി ചാപ്ലിന്‍സിന്റെ പ്രകടനം കാണുവാന്‍.....
വേലികരികില് വിറക് കീറികൊണ്ടിരുന്ന, വിലാസിനി എന്ന ഗ്രാമിണ സുന്ദരിപട്ടം കിട്ടിയ സുന്ദരിയോട്, എന്തെങ്കിലും ചോദിക്കണമല്ലോ എന്ന ചിന്തയില്‍ മാത്രം കുട്ടപ്പന് ചോദിച്ചു.
“വിലാസിനി പോരുന്നോ ബ്ലോഗാന്‍”
റോഡിന് നടുവില്‍ നിന്നാലും മടല് നടുവിന് വീഴും എന്ന് സത്യം പാവം കുട്ടപ്പന് പഠിച്ചിരുന്നില്ല. മാത്രമല്ല മലയാള ബ്ലോഗ് എന്നത് ഐക്യരാഷ്ട്ര സഭ ഐക്യകണ്ഠേന നിഘണ്ടുവില്‍നിന്നും മാറ്റിവെച്ച വാക്കാണെന്ന് പാവം ചിന്തിക്കുകയും ചെയ്തു.
കുട്ടപ്പനെ എന്തിന് കുറ്റംപറയണം, മലയാള നിഘണ്ടുവിന് മാത്രമല്ല, ലോക നിഘണ്ടിവിനും ചില പുതിയ വാക്കുകള്‍ സംഭാവന ചെയ്ത സംഭവങ്ങളില്‍ മനംനൊന്ത് ഏതാനും ബ്ലോഗിണികള്‍ അത്മഹത്യചെയ്ത സംഭവം, റിപ്പോര്‍ട്ട് ചെയ്യുവാന്‍ ക്യാമറ വിത്ത് മൈക്കുമായി ആരും വന്നില്ലെന്ന ഒരോറ്റകാരണംകൊണ്ട്, ഗ്രാമം അറിയാതെപോയി എന്ന് ചിന്തിക്കുന്നവര്‍ക്ക് തെറ്റിയെന്നാണ്, വിലാസിനിയുടെ പ്രകടനത്തിന്റെ അര്‍ഥമെന്ന്, ആരും ചിന്തിക്കരുത്.
Subscribe to:
Post Comments (Atom)
14 comments:
അങ്ങനെ ചാപ്ലിന് ബ്ലോഗാന്‍ വരുന്നു.
കൂടപ്പിറപ്പുകളും, ഗുരുകാരണവന്മാരും അനുഗ്രഹിക്കുക, ആശിര്‍വദിക്കുക.
best of luck
സ്വാഗതം.
വാ...
ഡാ...ചെക്കാ.
നീയെന്നാ പണിയാ ഈ കാണിക്കുന്നേ..
ചാര്ളിയോടാണോ കളീ..
********
പേടിക്കേണ്ടടേ...നീ ധൈര്യമായിട്ട് വാ..
ബൂലോകത്തേയ്ക്ക് സ്വാഗതം
സ്വാഗതം കൂട്ടുകാരാ, താങ്കളുടെ വരികള്‍ക്ക് നല്ല രസികന്‍ ടച്ച്
അങ്ങനെ ബ്ലോഗാന്‍ വരില്ലെന്ന് പറഞ്ഞ വിലാസിനിക്ക് ആദ്യത്തെ കമന്റ്കൊടുത്തു എന്ന അപരാധം ചെയ്ത ദീപക് രാജ്,
ബാന്‍ഡ് മേളങ്ങളുടെ അകമ്പടിയോടെ ചാര്‍ളിയെ സ്വീകരിക്കുവാന്‍ എത്തിയ, ആര്‍പീയാര്‍, സാഗര്‍, ഭീഷണിപ്പെടുത്തി അപരനെ ഒതുക്കുവാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്ന ചാര്‍ളി (ഒറിജിനല്‍), ശ്രീ, ആരോടും പറയാതെ ചാര്‍ളിയെ വന്നു കണ്ട, ദശകണക്കിന് ആരാധകരെ, നന്ദി.
നിങ്ങളെ നിരാശപ്പെടുത്തരുതെന്നാണ് എന്റെ ആഗ്രഹം.
ലക്ഷോപലക്ഷം ആരാധകരുടെ സ്നേഹം പ്രകടനം കാണുബോള്‍, ഇതോക്കെ വലിച്ചെറിഞ്ഞ് കാശിക്ക് പോയാലോ എന്ന് ചിന്തിക്കാഞ്ഞല്ല.
എല്ലാവര്ക്കും നന്ദി,
പണിപുരയില്‍, തേച്ച്മിനുക്കിയ എറ്റവും പുതിയ, അല്ല, ചാര്‍ളിയുടെ ആദ്യത്തെ ശോകമൂകമായ കഥയുടെ പേര്,....ചിരിക്കാന്‍ ഇല്ലാത്ത, ചിന്തിക്കാനില്ലാത്ത, ബോറന് വിവരണവുമായി, ആദ്യ കഥ, ഉടനെ...
അത് സസ്പെന്‍സ്....
(ഇടക്ക് വന്ന്, എന്നെ ആരെങ്കിലും തല്ലികൊന്നോ എന്നന്വേഷിക്കുമല്ലോ അല്ലെ. അങ്ങനെ സംഭവിച്ചാല്‍, ബാഗ്ലൂരില്‍ പ്രതിമ പണിയരുത്, പ്ലീസ്)
അരുണ്‍,
യൂ ആര് ദി മാന്‍ ഓഫ് ദി ബ്ലോഗ്.
സത്യം, എങ്ങനെ മനസിലായി ഇത്ര പെട്ടെന്ന്.
ഇതാരോടും പറയരുത്.
എന്തായാലും നന്ദി, സ്വാഗതം എഴുതിയ പോസ്റ്റര്‍ ഇത്തിരി താഴ്തിപിടിക്കുക. മുകളില്‍, കരന്റില്ലാത്ത, കമ്പി വെറുതെ കിടക്കുന്നുണ്ട്. എങ്ങാനും അതില്‍ തട്ടിയാല്‍...
കമ്മോണ്‍ ബോയ്...
വലതു കാല് വെച്ചിങ്ങു പോര് ....
ചവിട്ടിക്കൂട്ടാന്‍ ആളുകള്‍ റെഡിയായി നില്‍ക്കുന്നുണ്ട്.. :)
hanlalath,
എന്നെ പീഡിപ്പിക്കരുത്, ഞാന്‍ ലീവ് അപ്ലിക്കേഷന്‍ എഴുതി ബ്ലോഗിലിടും.
വന്നതിന് നന്ദി, തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നില്ലെങ്കിലും, ചവിട്ടികൂട്ടുവാനുള്ള വ്യഗ്രതക്ക് ദാ, ഇപ്പോ അറുതിവരുത്തി തരാം.
മാഷെ..
എല്ലാവിധ ആശംസകളും നേരുന്നു. ആദ്യ വരവുതന്നെ കേമം..അപ്പോ ഈ ജൈത്രയാത്രക്ക് അനുഗ്രഹങ്ങള്‍ നല്കുന്നു ( അനുഗ്രഹം ചോദിച്ചതുകൊണ്ടാണ് )
എഴുതിയെഴുതി ബൂലോഗം കീഴടക്കൂ...
കുഞന്,
താങ്ക്യൂ താങ്ക്യൂ.
ബൂലോകം കീഴടക്കണമെന്ന ആഗ്രഹം ഇല്ലാതില്ല. പക്ഷെ കുഞനോക്കെ വടിപോലെ ഇവിടെ നില്‍ക്കുബോള്‍, നടക്കും എന്ന് തോന്നുന്നില്ല.
ബൂലോകം കീഴടക്കണമെന്ന ആഗ്രഹം ഇല്ലാതില്ല. പക്ഷെ കുഞനോക്കെ വടിപോലെ ഇവിടെ നില്‍ക്കുബോള്‍, നടക്കും എന്ന് തോന്നുന്നില്ല.
Ithu kalakki :)
Post a Comment