പെരുമ്പാവൂരില്‍ ബസ്സിറങ്ങി, ഒട്ടോപിടിച്ച് ചെറായിയിലേക്ക് എന്ന് പറഞ്ഞപ്പോള്‍തന്നെ, ഒട്ടോ ഡ്രൈവര്‍ പിറുപിറുക്കുന്നത് കേട്ടു “ചെറായിയില്‍ എന്താ വ്ര്‌ദ്ധജനങ്ങളുടെ സമ്മേളനമുണ്ടോ?, വടിയും കുത്തിപിടിച്ച് വയസ്സ് കാലത്ത് ഈ ആളുകളോക്കെ എന്തിനാ ചെറായിലേക്ക് വരുന്നത്?”
ഗേറ്റില്‍ സ്ഥാപിച്ചിരുന്ന എക്സ്‌റേ മെഷിനിനുള്ളിലൂടെ ചിലര്‍ എന്നെ പിടിച്ച്‌കിടത്തി തള്ളിവിട്ടു. ഒരു ചെളികുണ്ടില്‍ മൂക്കും കുത്തിവീണ എന്നെ രണ്ട് പേര്‍ ചേര്‍ന്ന് പിടിച്ചേഴുന്നേല്‍പ്പിച്ചു. “കാര്‍ന്നോരുടെ കൈയില്‍ ബോംബോ, മിസൈലോ, റോക്കറ്റോ ഉണ്ടോ” വളരെ സൌമ്യമായി അവര്‍ ചോദിച്ചു.
“ഞാന്‍ ഒരു പാവം ബ്ലോഗറാണ്, പൈപ്പ് ബോംബ് ഉണ്ടാക്കുന്നതെങ്ങനെ എന്ന പോസ്റ്റ് വായിച്ചിട്ടുണ്ട് എന്നാല്ലതെ, ബോംബിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല”
“നിങ്ങളുടെ വയറിനക്കത്ത്, മാരകമായ എന്തോകിടക്കുന്നുണ്ട്. മെഷിന്‍ വലിയവായില്‍ കരഞ്ഞത് കണ്ടില്ലെ”
“മക്കളെ, മുന്നാല് ദിവസമായി വല്ലതും കഴിച്ചിട്ട്, കുടല് പോലും ബാക്കിയുണ്ടോ എന്നാണെന്റെ സംശയം, വെറെ എന്താണ് എന്റെ വയറ്റില്‍“ എന്ന് ഞാന്‍ ചോദിച്ചത് അവര്‍ കേട്ടില്ല. ഒരാള്‍ ബലമായി എന്റെ ഷര്‍ട്ടഴിച്ചു. മറ്റോരാള്‍ ഷൂ അഴിച്ചു. പന്റഴിക്കാന്‍ ബെല്‍റ്റില്‍ കൈവെച്ചതും ഞാന്‍ അവനെ ദയനീയമായി നോക്കി, പാന്റഴിച്ചാല്‍ അതിനടിയില്‍ ഒന്നുമില്ലെന്ന് എങ്ങനെ ഞാന്‍ ഇവനോട് പറയും. ബ്ലോഗ് മീറ്റ് ഇത്രക്ക് “ക്കഥ പതിച്ചോ“ എന്നോരു സംശയം.
എന്റെ നോട്ടത്തിന്റെ അര്‍ഥം മനസിലാക്കിയാവണം, ഒരാള്‍ എന്നെ അടുത്തുള്ള ഒരു കാലിതോഴുത്തിലേക്ക് കൊണ്ട്പോയി. വാരിയെല്ലുകള്‍ എഴുന്നേറ്റ്നില്‍ക്കുന്ന എന്റെ അസ്ഥികൂടത്തിന്റെ ആക്ര്‌തിയില്‍ മനംനെന്ത്, അയാളെന്ന് വെറുതെവിട്ടു.
മുന്നാലാളുകള്‍ പരിചയെപ്പെട്ടപ്പോഴെക്കും, സമയം രണ്ട്‌മണി. പിന്നെ ഗ്രൂപ്പ് ചിത്രമെടുക്കുവാന്‍ എല്ലാവരും നിരനിരയായി നിന്നു.
ഇടത്തോട്ട്, അപ്പൂ ക്യാമറ ശരിയാക്കി പറഞ്ഞു. വലത്തോട്ട്, ഹരിഷ് പറഞപ്പോള്‍ എല്ലവരും വലത്തോട്ട് നിരങ്ങി.
അരമണിക്കുറിലധികം ഇടതും വലതും പറഞ്ഞ് അപ്പുവും ഹരിഷും ക്ഷീണിച്ചു. ഗതികെട്ട നിമിഷത്തില്‍, നിലവിളിയോടെ അപ്പു ആ സത്യം പറഞ്ഞു
“റൂള്‍ ഓഫ് തേഡ് അനുസരിച്ച് എല്ലാവരും നില്‍ക്കുമ്പോള്‍, പലരും റൂള്‍ ഓഫ് നയന്‍സിലാണ് എന്ത്‌ചെയ്യണമെന്ന് ഒരു ഐഡിയയും ഇല്ല.“
“എക്സ്പോസറും, ഡെപ്തും ശരിയാവുന്നില്ല” എന്ന് ഹാരിഷ് പരിതപിക്കുന്നു.
ഈ സമയത്താണ്, ഭക്ഷണത്തിനുള്ള ബെല്ലടിച്ചത്.
ക്യാമറ ശരിയാക്കി, തിരിഞ്ഞ്‌നോക്കിയ അപ്പു ഞെട്ടിപോയി. ഹാള് കാലി.
ഭക്ഷണശാലയില്‍, ആളുകള്‍ പിറുപിറുപ്പ് തുടങ്ങി, എല്ലാവരും പരസ്പരം ചോദിക്കുന്നു. “എവിടെ വെപ്പുകാരന്‍”
ആളുകള്‍ നാല്ഭാഗത്തും വെപ്പുകാരനെ തിരഞ്ഞ് നടക്കുന്നതിനിടയിലാണ്, ആരോ വിളിച്ച്‌പറഞ്ഞത് “വെപ്പുകാരന്‍ എപ്പോഴെ സ്ഥലം വിട്ടു”
ഹാരിഷു, അനിലും, കൊഞ്ച്‌ക്ര്‌ഷിചെയ്യുന്ന പാടത്തേക്ക് എടുത്ത് ചാടി.
അപ്പു പുട്ട്‌കുറ്റിയും തൂക്കിപിടിച്ച്, കയ്യാലകള്‍ ചാടി കടന്ന് ഓടുന്നു.
ആകെ ബഹളമയം.
ഇതെല്ലാം കണ്ട്, തന്റെ കറുത്ത ബെന്‍സ് കാറില്‍, കറുത്ത ഗ്ലാസിനുള്ളിലൂടെ, കറുത്ത കണ്ണടയിലൂടെ ബെര്‍ളിയും, ഫൈസലും, കാപ്പുവും, പൊട്ടിച്ചിരിച്ച്‌കൊണ്ട് ചിയേഴ്സ് പറയുന്നു.
---
ഈ കഥ നടക്കുന്നത് 1909 ജൂലൈ 26-നാണ്. അന്ന് ജീവിച്ചിരുന്നവര്‍ക്ക് കോപ്പിറൈറ്റ് ബാധകമല്ലെന്ന് വക്കീല്‍ വക്കാലത്ത് പറഞതിന്റെ അടിസ്ഥാനത്തില്‍ ഡിസ്ക്ലയ്‌മര്‍ ഇല്ല. കഥപത്രവുമായി ആര്‍കെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും സന്ദര്‍ഭികമാണ്.
----
ഞാന്‍ ഒരാഴ്ച കോഴിക്കോട് മെഡികള്‍ കോളേജില്‍ പേ വാര്‍ഡ് ബുക്ക് ചെയ്തിട്ടുണ്ട്, എന്നെ അവിടെ കാണാം.
.
Friday, July 24, 2009
Subscribe to:
Posts (Atom)